ഷൈൻ ടോമിനെ അറസ്റ്റ് ചെയ്തിട്ടില്ല !! വ്യാജവാർത്ത സൃഷ്ടിച്ചത് ഒരു ചാനൽ, പത്രങ്ങളടക്കം ഏറ്റുപിടിച്ചു; ഇനിയും തിരുത്തില്ല

ലഹരിക്കേസിൽ കൊച്ചി സിറ്റി പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായെന്ന് വാർത്ത പുറത്തുവിട്ടത് മാധ്യമങ്ങൾക്ക് പറ്റിയ അബദ്ധം. ചാനലുകളിലെ ബ്രേക്കിങ് ന്യൂസ് കണ്ട് വാർത്ത അതുപോലെ ഏറ്റെടുത്ത എല്ലാ പത്രങ്ങൾക്കും പിഴച്ചു. എന്നാൽ സത്യം തിരിച്ചറിഞ്ഞിട്ടും തിരുത്താൻ ഇവരാരും ഇതുവരെ തയ്യാറായിട്ടില്ല.

ഷൈനിനെയും സുഹൃത്തിനെയും പ്രതികളാക്കി എറണാകുളം നോർത്ത് പോലീസ് കേസ് റജിസ്റ്റർ ചെയ്തു എന്നല്ലാതെ അറസ്റ്റ് ഉണ്ടായില്ല. അതിന് തെളിവ് കിട്ടിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ അടുത്ത ദിവസം തന്നെ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. അതിൽ തെളിവില്ലെന്ന് പറഞ്ഞ ഭാഗം മാത്രം റിപ്പോർട്ട് ചെയ്ത്, അറസ്റ്റിനെക്കുറിച്ച് പറഞ്ഞത് എല്ലാവരും ചേർന്ന് മുക്കി.

യഥാർത്ഥത്തിൽ കേസിൽ എന്താണ് പോലീസ് ചെയ്തത്? മാധ്യമങ്ങൾ തിരുത്താൻ തയ്യാറാകാത്തത് എന്തുകൊണ്ട്? വീഡിയോ സ്റ്റോറി കാണാം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top