‘നിന്റെ അമ്മ ഇനി ഒരിക്കലും വരില്ല’! മകനോട് പറഞ്ഞ ഈ വാക്കിന് പിന്നിൽ ഒളിച്ചു കിടന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ പത്തുമാസം മുൻപ് കാണാതായ 45കാരി രേഷ്മയുടെ അസ്ഥികൂടമാണ് പോലീസ് കണ്ടെത്തിയത്. യുവതിയുടെ ആൺസുഹൃത്തായ ഗോരേലാൽ രേഷ്മയുടെ മകനോട് പറഞ്ഞ വാക്കുകളാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഏഴ് മക്കളുടെ അമ്മയായ രേഷ്മ, മൂന്ന് വർഷം മുൻപ് ഭർത്താവ് മരിച്ചതിന് ശേഷമാണ് അയൽവാസിയായ ഗോരേലാലുമായി പ്രണയത്തിലായത്. മക്കളെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയതോടെ ബന്ധുക്കൾ രേഷ്മയുമായി അകന്നു. എന്നാൽ, ഗോരേലാൽ രേഷ്മയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. ഒഴിവാകാൻ രേഷ്മ തയാറാവാത്തതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഗോരേലാൽ രേഷ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. മൃതദേഹം പുഴയിൽ എറിഞ്ഞാൽ പിടിക്കപ്പെടുമെന്ന് പേടിച്ച് ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് ഏഴടി താഴ്ചയിൽ കുഴിച്ചുമൂടുകയായിരുന്നു

എന്നാൽ, കുടുംബത്തിലെ വിവാഹത്തിന് രേഷ്മ എത്താതിരുന്നതോടെ മകൻ ബബ്ലുവിന് സംശയം തോന്നി. ഗോരേലാലിനോട് ചോദിച്ചപ്പോൾ ‘നിന്റെ അമ്മ ഇനി തിരിച്ചുവരില്ല’ എന്നായിരുന്നു മറുപടി. സംശയം തോന്നിയ മകൻ പോലീസിൽ പരാതി നൽകി. പോലീസ് ഗോരേലാലിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
രാത്രിയിൽ സ്ഥലത്തെത്തിയ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചാണ് അസ്ഥികൂടം കണ്ടെത്തിയത്. ആഭരണങ്ങൾ കണ്ടാണ് മക്കളും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞത്. ഗോരേലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top