നിവിൻ പോളിക്കും എബ്രിഡ് ഷൈനും പോലീസ് നോട്ടീസ്; നടപടി ‘ആക്ഷൻ ഹീറോ ബിജു 2’ വിന്റെ പേരിൽ പണം തട്ടിയെന്ന കേസിൽ

ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്പ് പോലീസ് നോട്ടീസ് അയച്ചു. 1.95 കോടി രൂപ തട്ടിയെടുത്തെന്ന മഹാവീര്യർ ചിത്രത്തിന്‍റെ സഹനിർമാതാവ് പിഎസ് ഷംനാസിന്‍റെ പരാതിയിൽ നേരത്തെ വഞ്ചന കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.
സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഷംനാസിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് ആരോപണം. 2024 ഏപ്രിലിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം രൂപ കൈമാറിയതായും പരാതിക്കാരൻ പറയുന്നു. പിന്നീട് അഭിപ്രായ ഭിന്നതയെത്തുടർന്ന് ഷംനാസുമായുള്ള കരാർ മറച്ചു വച്ച് മറ്റൊരു സ്ഥാപനത്തിന് വിതരണാവകാശം നൽകിയെന്നും പരാതിയിൽ പറയുന്നു.
നിവിൻ പോളിയുടെ പോളി ജൂനിയർ എന്ന കമ്പനിയാണ് മുൻകൂറായി കൈപറ്റിയെന്നും പരാതിയിൽ പറയുന്നു. 406,420, 34 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് കോടി രൂപയ്ക്കാണ് വിതരണാവകാശം മറ്റൊരു കമ്പനിക്ക് നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here