വനിതാ പോലീസുകാരോടും അസഭ്യം!! ഫോണിലെ കളിക്ക് പിടിവീണത് കോട്ടയത്ത് നിന്ന്

വനിതാ പൊലീസ് ഉദ‍്യോഗസ്ഥരെ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുന്നത് പതിവാക്കിയയാൾ അറസ്റ്റിൽ. മേനംകുളം സ്വദേശി ജോസിനെയാണ് കഴക്കൂട്ടം പൊലീസ് കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്തത്.

ഇന്‍റർനെറ്റിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു ഇയാൾ ഐജിയെന്നോ ഇൻസ്പെക്റ്ററെന്നോ വ‍്യത‍്യാസമില്ലാതെ വനിതാ ഉദ‍്യോഗസ്ഥരെ വിളിച്ചിരുന്നത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ പതിവാണെന്നും ഫോൺ കട്ട് ചെയ്താലും വീണ്ടും വിളിച്ചു ലൈംഗിക അഭ്യർത്ഥന നടത്തുമെന്നും പോലീസ് അറിയിച്ചു.

മോഷണം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഇയാൾ. ഇത്തരത്തിലുള്ള 20 ഓളം കേസുകളും പ്രതിക്കെതിരേയുണ്ട്. പലതതവണകളിലായി ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. കൊച്ചിയിലുള്ള മാളിൽ ജോലി ചെയ്യുന്ന ഇ‍യാൾ കോട്ടയത്താണ് താമസിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top