ഗോപൻ സ്വാമിയുടെ കേസ് വിടാനൊരുങ്ങി പൊലീസ്; സമാധി സ്ഥലം തീർഥാടന കേന്ദ്രമാക്കാൻ കുടുംബം

നെയ്യാറ്റിൻകര ഗോപന്റെ സമാധി കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ഇതുവരെയുള്ള അന്വേഷണത്തിൽ അസ്വാഭാവികത ഒന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങൾ കൂടി കിട്ടാനുണ്ട്. കൂടുതൽ ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കും. വിവാദമായ സമാധി സ്ഥലം തീർത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Also Read : ‘സമാധി’യായ ഗോപൻ സ്വാമിയുടെ കുടുംബം സംശയ നിഴലിൽ തന്നെ; നിർണായകം രാസപരിശോധന റിപ്പോർട്ട്
ഭാവിയിൽ വലിയ ക്ഷേത്രം നിർമ്മിച്ച് തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് കുടുംബത്തിന്റെ ലക്ഷ്യം. നിലവിൽ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ക്ഷേത്രമാണ്. നിത്യപൂജയുണ്ട്. ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ മരിച്ച വിവരം ചുവരിൽ പതിച്ച പോസ്റ്റർ കണ്ടാണ് നാട്ടുകാർ അറിയുന്നത്. തുടർന്ന് സംഭവം വിവാദമാവുകയായിരുന്നു. സമാധിയാകുന്നതിന് മൂന്നുദിവസം മുൻപ് ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്നു. ഗോപൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് കുടുംബം പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here