ഒടുവില്‍ റാപ്പര്‍ വേടന്‍ പോലീസിന് മുന്നിലെത്തി; ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യുന്നു

വിവാഹ വാദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവ ഡോക്ടര്‍ നല്‍കിയ കേസില്‍ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ ഒന്‍പതരയോടെയാണ് വേടന്‍ എത്തിയത്. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന്റെ കരുത്തിലാണ് പ്രതി സ്റ്റേഷനില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും.

ALSO READ : വേടനെതിരെ കൂടുതൽ പേർ; റിസർച്ച് ആവശ്യത്തിന് കണ്ടപ്പോൾ പീഡനശ്രമം; ഓടി രക്ഷപെടേണ്ടി വന്നു… വെളിപ്പെടുത്തൽ മാധ്യമ സിൻഡിക്കറ്റിൽ

രണ്ട് വര്‍ഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ ആരോപണം. കേസ് രജിസ്റ്ററിന് പിന്നാലെ ഒളിവില്‍ പോയ വേടന്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷമാണ് പുറത്തിറങ്ങിയത്.

ALSO READ : വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു; വീണ്ടും കേസുകൾക്ക് വഴിതെളിഞ്ഞു

വേടനെതിരെ രണ്ട് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വേടന്റെ ഇരകളായവര്‍ മാധ്യമ സിന്‍ഡിക്കറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top