MLAയെ കൈവച്ച 25 പേർക്കെതിരെ കേസ്; പോലീസുമായി മോഹനൻ സഹകരിക്കുമോ?

കണ്ണൂർ കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ ഉണ്ടായ ആക്രമണത്തിൽ കേസെടുത്ത് പോലീസ്. കണ്ടാൽ അറിയാവുന്ന 25 പേർക്ക് എതിരെ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ചൊക്ലി പോലീസാണ് കേസ് എടുത്തത്. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുൻമന്ത്രി കൂടിയായ കെ പി മോഹനൻ. മാലിന്യ പ്രശ്നത്തിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ നടന്ന് പോകുന്ന എംഎൽഎക്കെതിരെ നാട്ടുകാർ തിരിയുകയായിരുന്നു.
എംഎൽഎ ഒറ്റക്കായിരുന്നു. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വലിയ വാക്കേറ്റം ഉണ്ടായി. കയ്യേറ്റത്തിനെതിരെ പരാതി നൽകില്ലെന്നും സ്വമേധയ കേസെടുത്താൽ സഹകരിക്കുമെന്നും കെപി മോഹനൻ പറഞ്ഞിരുന്നു.
തനിക്ക് നേരെയുണ്ടായ നാട്ടുകാരുടെ കയ്യേറ്റശ്രമം ബോധപൂർവ്വം ആയിരുന്നില്ല. പ്രതിഷേധക്കാർക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യം ഉള്ളതായി അറിയില്ല. മാലിന്യ പ്രശ്നത്തിൽ ഇടപ്പെട്ടിട്ടുണ്ടായിരുന്നു. അഞ്ചാം തീയതി ഇരുവിഭാഗവും പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെപി മോഹനൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here