എസ്.ഐ ആശുപത്രിയിൽ തന്നെ; പിടി വീഴുന്നതിന് മുന്നേ കീഴടങ്ങി ഒന്നാം പ്രതി

വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷെരീഫ് മൂവാറ്റുപുഴ കോടതിക്ക് മുന്നാകെ കീഴടങ്ങി. കഴിഞ്ഞ 5 ദിവസം ആയി ഇയാൾ ഒളിവിലായിരുന്നു. സംശയകരമായ സാഹചര്യത്തിൽ കിടന്ന കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനെ വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ പെട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആണ് മുഹമ്മദ് (55).വലത്കാലിനും തോളിനും സാരമായി പരിക്കേറ്റ എസ്.ഐ ഇപ്പോഴും ആശുപത്രിയിലാണ്.

കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് ഇതിനോടകം പിടികൂടിയിരുന്നു.എറണാകുളം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രതികൾക്കായി വ്യാപക തെരച്ചിൽ നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഒന്നാം പ്രതി കോടതിക്ക് മുന്നാകെ കീഴടങ്ങിയിരിക്കുന്നത്.മുഹമ്മദ് ഷെരീഫിന്റെ കൂടെ ഉണ്ടായിരുന്ന ആസിഫ് നിസാർ എന്ന പ്രതി ഒളിവിൽ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top