‘പൊലീസ് പീഡിപ്പിച്ചു, ഡൽഹിയിലേക്ക് ഇനി ഒരിക്കലും പോകില്ല’; നാടുകടത്തപ്പെട്ട ഗർഭിണി

രേഖകൾ ഇല്ലാതെ അതിർത്തി കടത്തിവിട്ടതിനെ തുടർന്ന് അഞ്ച് മാസത്തോളം ബംഗ്ലാദേശിൽ കഴിഞ്ഞ ഒമ്പത് മാസം ഗർഭിണിയായ സുനാലി ബീബി വെള്ളിയാഴ്ച്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. തുടർന്നാണ് ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പൊലീസ് പീഡിപ്പിച്ചെന്നും, ഇനി ഒരിക്കലും ഡൽഹിയിലേക്ക് പോകില്ല എന്നും നാട്ടിലെത്തിയ ശേഷം അവർ പറഞ്ഞു.

ഡൽഹി പൊലീസിനോടും ബിഎസ്എഫിനോടും അപേക്ഷിച്ചിട്ടും അവർ ബംഗ്ലാദേശിലെ വനത്തിൽ ഉപേക്ഷിച്ചു. അവിടെ രണ്ട് രാത്രി കഴിച്ചുകൂട്ടി. തന്റെ ഭർത്താവും ബാക്കിയുള്ളവരും ഇപ്പോഴും ബംഗ്ലാദേശിലാണ്. അവർക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന് അറിയില്ല എന്നും അവർ വേദനയോടെ പറഞ്ഞു.

വളരെ കഷ്ടപ്പാടുകൾ ബംഗ്ലാദേശിൽ തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. ബംഗ്ലാദേശ് പൊലീസ് ഉപദ്രവിച്ചില്ലെങ്കിലും ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു. മമത ബാനർജി പണം അയച്ചു തന്നതുകൊണ്ടാണ് ഭക്ഷണം കഴിക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രി മമത ബാനർജിക്കും എംപിമാരായ അഭിഷേക് ബാനർജിക്കും സമീറുൾ ഇസ്ലാമിനും അവർ നന്ദി പറയുന്നു.

സുനാലിയെ കഴിഞ്ഞ ദിവസം ആംബുലൻസിൽ മാൽഡയിൽ നിന്ന് ബീർഭൂമിലെ പൈകർ ഗ്രാമത്തിലെത്തിച്ചു. ബന്ധുക്കളെ ആംബുലൻസിൽ വെച്ചു കണ്ടശേഷം ഉടൻ തന്നെ രാംപൂർഹാട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുന്നാലി വിളർച്ച രോഗത്തിന് ചികിത്സയിലാണ്.

ഡൽഹിയിലെ റോഹിണിയിൽ തുണിക്കഷ്‌ണങ്ങൾ പെറുക്കുന്ന ജോലി ചെയ്തിരുന്ന സുനാലി ബീബിയെയും ഭർത്താവ് ദനേഷിനെയും മകനെയും ബംഗ്ലാദേശുകാരാണെന്ന സംശയത്തെ തുടർന്നാണ് ജൂൺ 23ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ആസാം അതിർത്തി വഴി ബംഗ്ലാദേശിലേക്ക് കടത്തിവിടുകയായിരുന്നു. തുടർന്ന്, സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സുനാലിയെയും മകനെയും മാൽഡ അതിർത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top