SV Motors SV Motors

ഡോക്ടർക്കെതിരായ ലൈം​ഗിക അതിക്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ലൈം​ഗിക അതിക്രമ പരാതിയിൽ എഫ്ഐആർ രജിസ്റ്റർചെയ്യാൻ പോലീസ് ഒരുങ്ങുന്നു. പരാതിക്കാരിയായ ഡോക്ടറിൽ നിന്ന് ഇന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈനായിട്ടായിരിക്കും മൊഴിയെടുക്കുക. സെൻട്രൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

എറണാകുളം ജനറൽ ആശുപത്രിയില്‍ ഹൗസർജനായി ജോലി ചെയ്തിരുന്ന കാലത്ത് മുതിർന്ന ഡോക്ടര്‍ ബലമായി ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സീനിയര്‍ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. ലൈംഗീക അതിക്രമത്തിനിരയായ വനിതാ ഡോക്ടർ സുപ്രണ്ടിനയച്ച ഇ-മെയിൽ സഹിതമാണ് പാരായതിനൽകിയത്.

തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തു അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നൽകിയത്. സംഭവം നടന്ന കാലത്ത് ഇരയായ ഡോക്ടർ ഫോണ്‍ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിരുന്നു.

ഇപ്പോള്‍ എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോള്‍ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. പരാതി മറച്ചുവെച്ചോ എന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ കൃത്യമായി അറിയാന്‍ അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമായിരിക്കും അന്വേഷിക്കുക.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top