‘രാഷ്ട്രീയ ഇസ്ലാം ഹിന്ദു വിശ്വാസത്തെ തകർത്തെന്ന്’ യോഗി ആദിത്യനാഥ്; ഹലാൽ ഉൽപന്നങ്ങൾ നിരോധിക്കാൻ കാരണമുണ്ട്

ബ്രിട്ടീഷ് കോളനിവൽക്കരണത്തെക്കുറിച്ച് ചരിത്രത്തിൽ പറയുന്നതുപോലെ, ‘രാഷ്ട്രീയ ഇസ്ലാമി’ന്റെ പ്രഹരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതാണ് സനാതന ധർമ്മത്തിന് ഏറ്റവും വലിയ തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.

‘ഛത്രപതി ശിവാജി മഹാരാജ്, ഗുരു ഗോവിന്ദ് സിംഗ്, മഹാറാണ പ്രതാപ് തുടങ്ങിയ മഹായോദ്ധാക്കൾ പോരാടിയത് ഈ പ്രത്യയശാസ്ത്രത്തിനെതിരെയാണ്. പൂർവികർ നടത്തിയ ഈ പോരാട്ടങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്നത് ദൗർഭാഗ്യകരമാണ്’. ഗോരഖ്പൂരിൽ ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് യോഗി ആദിത്യനാഥിന്റെ ഈ വിമർശനം.

‘രാഷ്ട്രീയ ഇസ്ലാമിന്റെ’ അപകടങ്ങൾ ഇന്നും പല രൂപത്തിൽ നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ, ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങളുടെ വിൽപന ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഈ വിൽപനയിൽ നിന്നുള്ള ലാഭം മതപരിവർത്തനം, ലവ് ജിഹാദ്, തീവ്രവാദം തുടങ്ങിയ കാര്യങ്ങൾക്കായാണ് ഉപയോഗിക്കുന്നുതെന്നും അദ്ദേഹം ആരോപിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചു പ്രധാന മാറ്റങ്ങൾ വരുത്താൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സാമൂഹിക സൗഹാർദ്ദം, കുടുംബ മൂല്യങ്ങൾ, പരിസ്ഥിതി സംരക്ഷണം, തദ്ദേശീയ ഉൽപ്പന്നങ്ങളിലൂടെയുള്ള സ്വയംപര്യാപ്തത, പൗരബോധം എന്നിവയാണ് ‘വികസിത ഇന്ത്യയുടെ’ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത സമൂഹത്തെ നയിക്കാൻ സർക്കാർ എപ്പോഴും പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top