കേരള പോലീസ് അടിപൊളി; സംസ്ഥാനത്ത് ആകെ മൊത്തം ശാന്തത; CPI രാഷ്ട്രീയ റിപ്പോർട്ട് പുറത്ത്

സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ പോലീസിന് പുകഴ്ത്തൽ. ആലപ്പുഴ നടക്കുന്ന സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്നും പ്രതികളെ കണ്ടെത്താനും ശിക്ഷ വാങ്ങിക്കൊടുന്നതിലുമുള്ള പോലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സേനയുടെ കെടുകാര്യസ്ഥതയെ കുറിച്ചുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിലപാട്.
സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ സർക്കാരിന് കഴിയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനനില കേരളത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. നേരത്തേ, സംസ്ഥാന കൗൺസിലിൽ കരടു റിപ്പോർട്ട് ചർച്ചയ്ക്കു വന്നപ്പോൾ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമർശം ഉയർന്നിരുന്നു. എന്നാൽ, സർക്കാരിനെ പ്രതിരോധത്തിലാക്കണ്ടെന്നും പൊതു ചർച്ചയിൽ പ്രതിനിധികൾ വിഷയം ചർച്ച ചെയ്യട്ടെ എന്നുമുള്ള നിലപാടിലായിരുന്നു ബിനോയ് വിശ്വം. എൽഡിഎഫിനുള്ളിൽ നിന്നും ഇടതുപക്ഷത്തിന്റെ യഥാർത്ഥ നിലപാടുകൾ ഉറക്കെ പറയുന്നതിൽ സിപിഐക്ക് വീഴ്ച വന്നു എന്ന് പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here