പൂജ ബംപറും പാലക്കാട്ടേക്ക്; 12 കോടി ലഭിച്ചത് JD 545542 എന്ന ടിക്കറ്റിന്
November 22, 2025 2:55 PM

പൂജാ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. JD 545542 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. JA 838734, JD 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരുകോടി വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും.
45 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും വിറ്റ് പോവുകയും ചെയ്തിരുന്നു. ഇത്തവണത്തെ ഓണം ബംപറും പാലക്കാട് നിന്നുള്ള ടിക്കറ്റിനായിരുന്നു. പാലക്കാട് നിന്ന് ടിക്കറ്റ് വാങ്ങി ഏജന്റ് കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here