മാര്‍പാപ്പയ്ക്ക് പുതിയ ‘പോപ്പ് മൊബീൽ’, പതിവ് തെറ്റിച്ച് മെഴ്‌സിഡസ് ബെന്‍സിന് പകരം ഇറ്റാലിയന്‍ കാര്‍

ആഗോള കത്തോലിക്ക സഭാ തലവനായ പോപ്പ് ലിയോ പതിനാലാമന് വിദേശ യാത്രകളില്‍ സഞ്ചരിക്കാന്‍ രണ്ട് പുതിയ ‘പോപ്പ് മൊബീല്‍’. ഇറ്റാലിയന്‍ വാഹന നിര്‍മ്മാണ കമ്പിനിയായ എക്‌സലന്‍സിയയും (Exelentia) ജെന്‍ഡാര്‍മിയറി കമ്പിനിയും സംയുക്തമായി രൂപകല്പന ചെയ്ത ഇലക്ട്രിക് വാഹനങ്ങളാണിവ.
മാര്‍പാപ്പയുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപകരിക്കത്തവിധത്തിലാണ് ഈ രണ്ട് വാഹനങ്ങളും പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. പോപ്പ് വിദേശയാത്ര ചെയ്യുന്ന വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയും വിധത്തിലുള്ള ഡിസൈനിലാണ് ഈ രണ്ട് വണ്ടികളും നിര്‍മ്മിച്ചിരിക്കുന്നത്. വാഹന നിര്‍മ്മാതാക്കളായ എക്‌സലന്‍സിയയുടെ പ്രതിനിധികള്‍ താക്കോല്‍ പോപ്പിന് കൈമാറി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 2025 വിശുദ്ധ വര്‍ഷത്തോട് അനുബന്ധിച്ച്, ലോകത്തെ പ്രമുഖ ഓട്ടോമൊബൈല്‍ നിര്‍മാതാ ക്കളായ മെഴ്‌സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച ഇലക്ട്രിക് ജി-ക്ലാസ് ‘പോപ്പ് മൊബീല്‍’ കൈമാറിയിരുന്നു. ഏകദേശം 100 വര്‍ഷമായി വത്തിക്കാനുമായി മെഴ്സിഡസ് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ‘പോപ്പ് മൊബീല്‍’ എന്ന് വിളിക്കപ്പെടുന്ന വാഹനം ആദ്യമായി 1930ല്‍ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പയ്ക്കാണ് മെഴ്സിഡസ് നിര്‍മിച്ചു നല്‍കുന്നത്.
ALSO READ : പോപ്പിന് പുതിയ മേഴ്സിഡസ് ബെൻസ്; പുതുവത്സര സമ്മാനമായി ജി-ക്ലാസ് ഇലക്‌ട്രിക് പോപ്പ് മൊബീൽ
ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ചിരുന്ന പോപ്പ് മൊബീല്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ആരോഗ്യരക്ഷാ കേന്ദ്രമാക്കി മാറ്റി നല്‍കി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഗാസയിലെ കുഞ്ഞുങ്ങള്‍ക്കായി പോപ്പ് മൊബീല്‍ നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here