തിരുത്തിയത് എല്ലാവരും വിശ്വസിക്കണം!! തപാൽവോട്ട് അട്ടിമറി വെളിപ്പെടുത്തലിൽ ഉരുണ്ടുമറിഞ്ഞ് സുധാകരന്‍; പോലീസെന്തിന് കേസെടുത്തെന്ന് ചോദ്യം

തപാൽ വോട്ട് തിരുത്തിയെന്ന് പറഞ്ഞത് വെറും പ്രസംഗതന്ത്രമെന്ന് ആവർത്തിച്ച് ജി സുധാകരന്‍. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള തന്ത്രമാണ് ഉപയോഗിച്ചത്. താൻ പ്രസംഗിച്ചത് പബ്ലിക്കിനോടല്ല. യൂണിയൻ ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിലാണ്. വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയും എന്നാണ് പറഞ്ഞത്. എവിടെയാണ് അതിന് തെളിവുള്ളത്. താൻ തിരുത്തി പറഞ്ഞത് ജനം വിശ്വസിച്ചുവെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ ജി സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചുവെന്നാണ് സുധാകരൻ്റെ വെളിപാട്. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണം. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാർത്ഥി വരെ പറഞ്ഞു. ഇനിയെന്ത് തെളിവാണ് പോലീസിന് ലഭിക്കുക; സുധാകരൻ ചോദിക്കുന്നു. കേസെടുത്തത് തെറ്റായി എന്ന് ജസ്റ്റിസ് കമാൽ പാഷ വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പിണറായിയെ വിമര്‍ശിച്ചും മോദിയെ പുകഴ്ത്തിയും ജി സുധാകരന്‍; ‘കേന്ദ്രത്തില്‍ അഴിമതി പൊട്ടിയൊഴുകുന്നില്ല; നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും’

പൊലീസ് അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ നൽകില്ല. താൻ തെറ്റ് ചെയ്തിട്ടില്ല. എന്ത് തെറ്റാണ് ചെയ്തത് എന്ന് പൊലീസ് കോടതിയിൽ പറയട്ടെ. താനും കോടതിയിൽ പറഞ്ഞു കൊള്ളാം. ഈ പ്രചരണ വേല എന്നും നടപ്പാവുകയില്ല. ഒരു നേതാവും തന്നെ വിളിച്ചില്ല. താനും വിളിച്ചിട്ടില്ല. ജി സുധാകരൻ രണ്ടാമത് പറഞ്ഞിടത്താണ് പാർട്ടി നിൽക്കുന്നത് എന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.

Also Read: കെവി തോമസ് കേരള രാഷ്ട്രീയത്തില്‍ ആരുമല്ല; എനിക്ക് കത്തയക്കേണ്ട കാര്യവുമില്ല; ജി സുധാകരന്‍ കടുപ്പിച്ച് തന്നെ

കേരളത്തിലെ അഭിഭാഷക ലോകം മുഴുവൻ തനിക്കൊപ്പം ഉണ്ട്. ഇതുവരെ ഒരുരൂപ അഴിമതി പൈസ ഉണ്ടാക്കുകയോ മുന്തിയ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രസ്താവന കൊണ്ട് പ്രതിപക്ഷത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാകില്ല. പ്രതിപക്ഷം പറഞ്ഞത് തന്റെ നിഷ് കളങ്കത എന്നാണ്. ആരെക്കൊണ്ടും സ്വാധീനം ചെലുത്താൻ വിളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top