തിരുത്തിയിട്ടും തിരുത്തലില്‍ കേസ്; തപാല്‍ വോട്ടിലെ വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരെ കേസെടുത്തു

തപാല്‍ വോട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവ് ജി സുധാകരൻ്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് പൊലീസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. പരാമര്‍ശം വിവാദമാവുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതോടെ സുധാകരന്‍ തന്റെ വോട്ട് തിരുത്തല്‍ പ്രസംഗത്തെ നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.
ലേശം ഭാവന കലര്‍ത്തി പറഞ്ഞതു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതാണ് എന്നായുരുന്നു സുധാകരന്‍ ഇതിന് നല്‍കിയ ന്യായീകരണം. തപാല്‍ ബാലറ്റ് തുറന്നു നോക്കിയിട്ടില്ല. അതില്‍ തിരുത്തിയതുമില്ല എന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴ തഹസില്‍ദാര്‍ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടു കലക്ടര്‍ നിര്‍ദേശിച്ചിക്കുകയും ചെയ്തു. ഇതോടെയാണ് എല്ലാം നിഷേധിച്ച് സുധാകരന്‍ രംഗത്ത് എത്തിയത്.
1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു ബുധനാഴ്ച സുധാകരന്‍ പ്രസംഗിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here