വിഎസിനെതിരെ വെറുപ്പ് നിറച്ച് ചിലർ; പോലീസ് നടപടി തുടങ്ങി

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം വഹിച്ച് വിലാപയാത്ര പുരോഗമിക്കുമ്പോഴേക്കും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ അധിക്ഷേപിച്ച് കൊണ്ട് എഴുതിയിരിക്കുന്ന പോസ്റ്റുകൾ വിവാദമായിരിക്കുകയാണ്.
ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യസീൻ അഹമ്മദിനെതിരെ ഡിവൈഎഫ്‌ഐ മലപ്പുറം പോലീസിൽ പരാതി നൽകി. കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് തീവ്രവാദി വിഎസ്, കേരളം ഇസ്ലാമിക രാജ്യമാകാൻ കാത്തുനിൽക്കാതെ പടമായി എന്നാണ് യസീൻ കുറിച്ചത്.
ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വർഗീയവാദി വർഗീയവാദി തന്നെയാണെന്ന് പോസ്റ്റിട്ട അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശി വി.അനൂപ് ആണ് പിടിയിലായത്. വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here