‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ പരാതി; ഭക്തിഗാനത്തെ വികലമാക്കിയെന്ന് ആരോപണം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് പുറത്തിറക്കിയ ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനായി ഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്.
Also Read : പോറ്റിക്ക് മന്ത്രിയുമായും തന്ത്രിയുമായും ബന്ധം; എ പത്മകുമാറിന്റെ മൊഴികളില്‍ ആശങ്കപ്പെടുന്നവര്‍ ഏറെ
രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രചാരണ ഗാനത്തിനൊപ്പം അയ്യപ്പനെ ചേർത്തത് ഭക്തരെ വേദനിപ്പിച്ചു. പാട്ട് ഭക്തരെ അപമാനിക്കുന്ന രീതിയിലുള്ളതാണ്. പാട്ട് ഉടൻ പിൻവലിക്കണ എന്ന ആവശ്യം കൂടി ഉൾപ്പെടുത്തിയുള്ളതാണ് പരാതി. ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും ഈ ഗാനം ഉപയോഗിച്ചിരുന്നു..
തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് പ്രചാരണത്തിനായി മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് ആലപിച്ച ഈ പാട്ട് സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആയിരുന്നു. ഖത്തറിൽ പ്രവാസിയായ ജിപി കുഞ്ഞബ്ദുള്ള എന്ന നാദാപുരം ചാലപ്പുറം സ്വാദേശിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here