പോറ്റിയേ കേറ്റിയേ…. പാരഡിയില്‍ അതിവേഗ നടപടി; സൈബര്‍ ഓപ്പറേഷന്‍ വിങ് അന്വേഷിക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കിയ പാരഡി സോങ്ങില്‍ അന്വേഷണം. ഭക്തിഗാനത്തിന്റെ പാരഡി ഇറക്കിയതും ഇടയിലുള്ള ശരണംവിളിയും മതവികാരം വ്ൃണപ്പെടുത്തുന്നതാണ് എന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. ഇതില്‍ സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനോട് അന്വേഷണം നടത്താന്‍ എഡിജിപി നിര്‍ദേശം നല്‍കി.

തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം ഇറക്കിയത് യുഡിഎഫായിരുന്നു. സംസ്ഥാന വ്യാപകമായി ഈ ഗാനം ശ്രദഅധ നേടി. ചിലയിടങ്ങളില്‍ ബിജെപിയും ഈ പാട്ട് പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനാണ് തീരുമാനം. പാട്ടിൻ്റെ അണിയറപ്രവർത്തകർക്ക് എതിരേയും പാട്ട് ഉപയോഗിച്ചവര്‍ക്കെതിരേയും നടപടി വേണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുക്കുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top