പോറ്റിയെ കേറ്റിയേ…ഗാനത്തിന്റെ എഐ വീഡിയോകള്‍ പിന്‍വലിക്കുന്നു; കേസെടുത്തതോടെ സൈബര്‍ലോകം കരുതലില്‍

തിരഞ്ഞെടുപ്പ് സമയത്ത് കേരളമാകെ മുഴങ്ങിയ പോറ്റിയെ കേറ്റിയേ പാരഡി ഗാനത്തിന്റെ വീഡിയോഗകള്‍ സൈബര്‍ ഇടങ്ങളില്‍ നിന്നും കൂട്ടത്തോടെ പിന്‍വലിക്കുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഈ പിന്‍വലിക്കല്‍. മതവിശ്വാസം തകര്‍ക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടുന്നു തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറില്‍ പോലീസ് ചേര്‍ത്തിരിക്കുന്നത്. 3 വര്‍ഷം വരെ തടവ് ശിക്ഷ വരം ലഭിക്കാവുന്ന വകുപ്പുകളാണിത്.
പാരഡി ഗാനത്തിന്റെ നിരവധി വീഡിയോകളാണ് പ്രചരിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടക്കം എഐ വീഡികള്‍ പാട്ടിനൊപ്പം പങ്കുവച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. പാട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇതോടൊപ്പം പാട്ട് ഷെയര്‍ ചെയ്തവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ശബരിമല തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിങ്ങനെ നാലുപേരെ പ്രതി ചേര്‍ത്താണ് ഇന്നലെ രാത്രി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here