അഴിമതിക്കെതിരെ പോസ്റ്റിട്ട് പി പി ദിവ്യ; എടുത്തിട്ടലക്കി സോഷ്യൽമീഡിയ

അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ച് മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തതിന് പിന്നാലെയുള്ള പി പി ദിവ്യയുടെ ഫെയ്സ്ബുക് പോസ്റ്റ് ചർച്ചയാവുകയാണ്.
Also Read : പി പി ദിവ്യക്കും സർക്കാരിനും ആശ്വാസം; നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജി തള്ളി
“അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകൾ” എന്നാണ് കുറിപ്പ്. വിജിലൻസ് സംഘടിപ്പിക്കുന്ന അഴിമതിക്കെതിരെയുള്ള ബോധവൽക്കരണ വാരവുമായി ബന്ധപ്പെട്ട വീഡിയോ കൂടി പങ്ക് വച്ച് കൊണ്ടാണ് പി പി ദിവ്യ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പി പി ദിവ്യയുടെ ഫെയ്സ്ബുക് പോസ്റ്റിന് താഴെ മാരകമായ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
കണ്ണൂർ കളക്ടറേറ്റിൽ നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്യുകയുമായിരുന്നു. തുടർന്ന് 2024 ഒക്ടോബർ 15-ന് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും കുടുംബം നേടിയെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here