SV Motors SV Motors

ലാൻഡറിൽ നിന്ന് ‘പ്രഗ്യാൻ-റോവർ’ പുറത്തിറങ്ങി; ഐഎസ്ആർഒയെ അഭിനന്ദിച്ച് രാഷ്ട്രപതി

ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് പ്രഗ്യാൻ-റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നലെ അർധരാത്രിയോടെയാണ് ലാൻഡറിന്റെ വാതിലുകൾ തുറന്നത്. തുടർന്ന് റോവർ സാവകാശം ഉപരിതലത്തിലേക്ക് ഇറങ്ങി.

സെക്കൻഡിൽ ഒരു സെന്റീമീറ്റർ വേഗത്തിലാണ് റോവർ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നത്. അശോക സ്തംഭവും ISRO-യുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചാണ് റോവറിന്റെ യാത്ര. റോവർ പുറത്തിറങ്ങിയ കാര്യം രാഷ്ട്രപതിയാണ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതിയുടെ ട്വീറ്റ് ഐഎസ്ആർഒ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

വിക്രം ലാൻഡറിനുള്ളിൽ നിന്ന് പ്രഗ്യാൻ-റോവർ വിജയകരമായി വിന്യസിച്ചതിന് ഐഎസ്ആർഒ ടീമിനെയും എല്ലാ സഹ പൗരന്മാരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷം റോവറിനെ പുറത്തിറക്കിയത് ചന്ദ്രയാൻ 3യുടെ മറ്റൊരു ഘട്ടത്തിന്റെ വിജയത്തെ അടയാളപ്പെടുത്തിയതായി രാഷ്ട്രപതി പറഞ്ഞു.

14 ദിവസങ്ങൾ റോവർ ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തും. ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും, ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും, ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും കൈമാറും. റോവറിന്റെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു മെഗാപിക്‌സലിന്‍റെ രണ്ട് മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top