‘ദാറ്റ് നൈറ്റു’മായി പ്രസാദ് വളാച്ചേരി; മുഖ്യവേഷങ്ങളിൽ ലാലും രൺജി പണിക്കരും സലിം കുമാറും
ഹൈവേ പോലീസ്, പെരുമാൾ, ഇല്ലം, അമ്മ വീട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ പ്രസാദ് വളാച്ചേരിയുടെ പുതിയ ചിത്രം ‘ദാറ്റ് നൈറ്റ്’ ചിത്രീകരണം ആരംഭിച്ചു.
റാസ് മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജ ഇന്നലെ കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ വച്ചു നടന്നു. ചലച്ചിത്ര പ്രവർത്തകർ, ആണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗായത്രി അശോക് ആദ്യ ഭദ്രദീപം തെളിയിച്ചു. സുബൈദ മെഹമൂദ് ദർവേഷ് അകലാട് സ്വിച്ചോൺ കർമ്മവും നടത്തി.
ഒരു കപ്പലിലെ ക്യാപ്റ്റനെ ചതിയിൽപ്പെടുന്നതും ഇതിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. ലാൽ, രൺജി പണിക്കർ, സലിം കുമാർ, ജാഫർ ഇടുക്കി, സുധീർ കരമന തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സീനു സൈനുദീൻ, ചാലി പാലാ, വിജു കൊടുങ്ങല്ലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചി, വൈക്കം, വാഗമൺ, പീരുമേട് എന്നിവിടങ്ങളിലായി പൂർത്തിയാകും എന്നാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here