കല്ലറയിൽ ‘QR’ കോഡ്; ഓർമ്മകളെ സ്കാൻ ചെയ്തെടുക്കാം

ജീവിതത്തിൽ നമ്മോടൊപ്പമുള്ളവരുടെ മരണം സൃഷ്ട്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. ജീവിതകാലം മുഴുവൻ അവരുടെ ഓർമ്മകൾ നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും. കാലം തെറ്റി പെയ്യുന്ന മഴയിൽ, വിരസമായ ഒഴിവ് ദിനങ്ങളിൽ, ഒറ്റയ്ക്കുള്ള യാത്രകളിൽ ആ ഓർമ്മകൾ നമുക്ക് കൂട്ടാകും. അവരോടൊപ്പമുണ്ടായിരുന്ന ആ നനവുള്ള ഓർമ്മകൾ മായാതെ അവർ ഉറങ്ങുന്ന കല്ലറകളിൽ ക്യുആര് കോഡിലാക്കി ആലേഖനം ചെയ്യുന്ന രീതി ജപ്പാനിൽ വ്യാപകമാണ്. എന്നും പുതുമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾ പ്രിയപ്പെട്ടവരുടെ ഓർമ്മകളെയും കല്ലറകളിൽ ആലേഖനം ചെയ്യുന്ന രീതി സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു.
Also Read : കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ 79 ശതമാനവും പുരുഷന്മാർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
യുവാക്കൾ ആരംഭിച്ച ചില സ്റ്റാർട്ടപ്പ് സംവിധാനങ്ങളാണ് ഈ ആശയത്തെ കേരളത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. പ്രിയപ്പെട്ടവർക്കുള്ള അവസാന സമ്മാനം എന്ന നിലയിൽ അവരുടെ ഓർമ്മകളെ ശവക്കല്ലറകളിൽ കൊത്തിവക്കുന്നതാണ് രീതി. ക്യുആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ പ്രിയപ്പെട്ടവരുടെ മരിക്കാത്ത ഓർമ്മകളാണ് നമുക്ക് മുന്നിലെത്തുക. മരണപ്പെട്ട ആളെ കുറിച്ചുള്ള ഓർമ്മകൾ ആ പേജിൽ കുറിക്കുകയോ അവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയോ ആകാം. മരിച്ചു കഴിഞ്ഞാലും അവരുടെ ഓർമ്മകൾ വളർന്നു കൊണ്ടേയിരിക്കും.
ഫ്രെയിം ചെയ്ത ചിത്രങ്ങളിലും കല്ലറകളിലും ഇത്തരം ക്യുആർ കോഡുകൾ ആലേഖനം ചെയ്തിരിക്കുന്ന കാഴ്ച്ചകൾ പഴമക്കാർ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. പരേതരായവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും ക്യുആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന പേജിൽ ലഭിക്കും. കേരളത്തിലെ പള്ളി സെമിത്തേരികളിൽ ക്യുആർ കോഡ് ആലേഖനം ചെയ്ത ശവക്കല്ലറകൾ കൗതുകമുണർത്തുന്ന കാഴ്ച്ചയായി കൊണ്ടിരിക്കുകയാണ്. സേവനം നൽകുന്ന കമ്പനി തന്നെ കല്ലറയുടെയും വെബ്പേജിന്റെയും നിശ്ചിത വർഷത്തേക്കുള്ള മെയിൻസുകൾ ചെയ്തു നൽകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here