യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി; സുഖോയിക്ക് പിന്നാലെ റഫാൽ യാത്ര

രാഷ്ട്രപതി ദ്രൗപദി മുർമു ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പറന്നു. ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ യുദ്ധവിമാനങ്ങൾ പ്രധാന പങ്ക് വഹിച്ച എയർബേസാണ് അംബാലയിലേത്. ഇവിടെ നിന്നാണ് ദ്രൗപദി മുർമു പറന്നുയർന്നത്.

രാഷ്ട്രപതിയുടെ രണ്ടാമത്തെ യുദ്ധവിമാന യാത്രയാണിത്. 2023 ഏപ്രിൽ 8ന് അസമിലെ തേസ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുഖോയ് 30 MKI വിമാനത്തിൽ മുമ്പ് പറന്നിരുന്നു. ഫ്രഞ്ച് നിർമ്മിത, അത്യാധുനിക 4.5 മൾട്ടി റോൾ ഫൈറ്റർ ജെറ്റാണ് റഫാൽ. ഇന്ത്യൻ വ്യോമസേനയുടെ (IAF) ശക്തി വർദ്ധിപ്പിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു.

റഫാൽ വിമാനങ്ങളുടെ പ്രധാന സ്ക്വാഡ്രണുകളിൽ ഒന്നാണ് അംബാലയിലുള്ളത്. ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപരമായ നീക്കങ്ങൾക്ക് അംബാല സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിമാരായ എപിജെ അബ്ദുൾ കലാം (2006), പ്രതിഭാ പാട്ടീൽ (2009) എന്നിവരും സുഖോയ് 30 MKI യുദ്ധവിമാനങ്ങളിൽ പറന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top