ആൺകുട്ടിയെ പീഡിപ്പിച്ച പള്ളീലച്ചനെ തേടി പോലീസ് അലഞ്ഞത് മാസങ്ങളോളം; കോടതിയിൽ കീഴടങ്ങി ഫാ.പോൾ തട്ടുംപറമ്പിൽ

എറണാകുളം സ്വദേശിയായ ഫാ. പോൾ തട്ടുംപറമ്പിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണങ്ങൾ വ്യാപകമായിരുന്നു. മുൻകൂർ ജാമ്യം എടുക്കാൻ പോലീസ് സാവകാശം നൽകുന്നു എന്നായിരുന്നു ആരോപണം. പോൾ തട്ടുംപറമ്പിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് കാസർഗോഡ് കോടതിയിൽ പ്രതി കീഴടങ്ങിയത്.

Also Read : ഭാര്യയുമായി അടുപ്പം; 15കാരന് മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തി; യുവാവും സുഹൃത്തും പിടിയില്‍

ഏകദേശം ഒന്നര വർഷത്തോളം കാസർഗോഡ് അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരിയായി പോൾ തട്ടുംപറമ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവിൽ പോള്‍ തട്ടുംപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഫാദര്‍ പോള്‍ തട്ടുംപറമ്പില്‍ ഒളിവിൽ പോവുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top