അമേരിക്കയെ വരുതിയിലാക്കിയ ഇന്ത്യൻ നയതന്ത്രം; ‘മോദി മൈ ഫ്രണ്ട്’ എന്ന് ട്രംപ്

അമേരിക്കയുടെ അധിക തീരുവക്കെതിരെ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾ ഫലം കാണുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ടിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചത് ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾ ഫലം കാണുന്നതിന്റെ ലക്ഷണമാണ്.
Also Read : ഇന്ത്യ പിന്നോട്ടില്ലെങ്കിൽ ട്രംപ് കടുപ്പിക്കും… വിരട്ടലുമായി വൈറ്റ് ഹൗസ്
പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ നേതാവും തന്റെ സുഹൃത്തുമാണ്, തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് വലിയ അളവിൽ എണ്ണ വാങ്ങുന്നതിൽ നിരാശനാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മോദിയെ പ്രകീർത്തിച്ചതും ഇന്ത്യയുമായി പ്രത്യേക ബന്ധമാണ് യുഎസിനെന്ന് പറഞ്ഞതും.
Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?
അമേരിക്കൻ പ്രസിഡന്റിന്റെ നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചു. ‘പ്രസിഡന്റ് ട്രംപിൻ്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുളള വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു’ എന്ന് മോദി ട്രംപിനെ മെൻഷൻ സി ചെയ്തു കൊണ്ട് എക്‌സിൽ കുറിച്ചു. ഇന്ത്യ, ചൈന, റഷ്യ എന്നീ പ്രബലരായ മൂന്ന് ഏഷ്യൻ രാജ്യങ്ങൾ ചേർന്ന് ഒരു ബദൽ ശക്തിയായി വളർന്നുവരുമോ എന്ന അമേരിക്കയുടെ ഭയമാണ് ഇന്ത്യയോട് അടുക്കാൻ മോദിയെ പ്രേരിപ്പിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യക്ക് മേൽ ചുമത്തിയിരിക്കുന്ന അധിക തീരുവയിലും താമസിയാതെ നയപരമായ നിലപാട് മാറ്റത്തിലേക്ക് ട്രംപ് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here