മരിക്കാത്ത പ്രിൻസിപ്പലിന് അനുശോചന കുറിപ്പെഴുതി വിദ്യാർത്ഥികൾ!! ഇമ്മാതിരി ഗുരുദക്ഷിണക്ക് കാരണം വിചിത്രം…

പനി, വയറുവേദന തുടങ്ങി കുടുംബത്തിൽ മരണമുണ്ടായി എന്നുവരെ കള്ളക്കഥ ഉണ്ടാക്കി പരീക്ഷ ഒഴിവാക്കാൻ വിദ്യാർഥികൾ ശ്രമിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോഴിതാ, പഠിക്കുന്ന കോളജിൻ്റെ പ്രിൻസിപ്പലിൻ്റെ മരണം വരെ വ്യാജമായി സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാലമായിരിക്കുന്നു. ഇൻഡോർ ഗവൺമെന്റ് ഹോൾക്കർ സയൻസ് കോളജിൽ നിന്നാണ് ഈ വിചിത്ര കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളേജിലെ രണ്ട് ബിസിഎ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാതിരിക്കാൻ പ്രിൻസിപ്പൽ മരിച്ചു പോയെന്ന് പ്രചരിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പലായ ഡോ അനാമിക ജെയിനിന്റെ വ്യാജ മരണമാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. കോളജിൻ്റെ വ്യാജ ലൈറ്റർഹെഡ് തയ്യാറാക്കിയാണ് ഇവർ വ്യാജ വിവരം പ്രചരിപ്പിച്ചത്. ഇത് കാരണം പരീക്ഷ മാറ്റിവയ്ക്കുകയാണെന്നും അറിയിച്ചു. ഇതിൽ സംശയം തോന്നിയ ചില വിദ്യാർത്ഥികൾ മെസ്സേജ് അയച്ചതോടെയാണ് പ്രിൻസിപ്പൽ വിവരമറിയുന്നത്. അപ്പോഴേക്കും അവരുടെ വീട്ടിലേക്ക് അനുശോചന പ്രവാഹം തുടങ്ങിയിരുന്നു. നിരവധി ആളുകൾ വീട്ടിലേക്ക് എത്തുകയും ചെയ്തു. ഉടൻ തന്നെ പ്രിൻസിപ്പൽ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിസിഎയിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ മായങ്ക് കച്ച്‌വാൾ, ഹിമാൻഷു ജയ്‌സ്വാൾ എന്നിവരുടെ തട്ടിപ്പ് വ്യക്തമായത്. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒരു വ്യക്തിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന വിധത്തിൽ മനഃപൂർവ്വം വ്യാജരേഖ ചമച്ചതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബൻവാർകുവാൻ പൊലീസ് പറഞ്ഞു. കുറ്റം തെളിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top