കൊടി ആയാലും വടി ആയാലും നടപടിയെന്ന് ജയരാജൻ; ടി പി കേസ് പ്രതിക്ക് പരോളും

തടവ്പുള്ളികളുടെ പരസ്യ മദ്യപാനത്തിൽ പ്രതികരണവുമായി ജയിൽ ഉപദേശക സമിതിയംഗം പി ജയരാജൻ. കോടതിയിലേക്ക് കൊണ്ടുപോയ ടി പി വധക്കേസ് പ്രതികൾ പോലീസ് സാന്നിധ്യത്തിൽ മദ്യപിച്ച സംഭവത്തെ അതിരൂക്ഷമായ ഭാഷയിൽ ജയരാജൻ വിമർശിച്ചു. കൊടി ആയാലും വടി ആയാലും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തടവ് അനുഭവിക്കുന്നവർ അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ്.

Also Read : കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധം? ജയിൽ വകുപ്പിനെ ന്യായീകരിച്ച് പി ജയരാജൻ

ആര് അച്ചടക്കം ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. അതാണ് പിണറായി സർക്കാരിന്റെ നയം. ഇന്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തത് അല്ലാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ടി പി വധക്കേസിലെ നാലാം പ്രതി ടികെ രജീഷിന് പരോൾ അനുവദിച്ചതിനെ കുറിച്ച് ജയരാജൻ പറഞ്ഞത് മറ്റാരെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിൽ രജീഷിന് പരോൾ നൽകാതിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു. പതിനഞ്ചുദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. രണ്ടുദിവസം മുൻപ് രജീഷ് വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് ടിപി രജീഷിന് പരോൾ ലഭിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് പരോൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top