ഇത് ജയിലോ, ഫൈവ് സ്റ്റാർ ഹോട്ടലോ? സെൻട്രൽ ജയിലിൽ തടവുകാരുടെ ഡാൻസ് പാർട്ടി

ബംഗളൂരു സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു. വിഐപി പരിഗണന നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ വാർത്ത. തടവുകാർ മദ്യം കഴിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
തടവുകാർ ഗ്ലാസുകളിൽ മദ്യവും, കൂടെ കഴിക്കാൻ പഴങ്ങളും സ്‌നാക്‌സുകളും ഉൾപ്പെടെയുള്ള വിഭവങ്ങളുമായി പാർട്ടി ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മറ്റൊരു വീഡിയോയിൽ, നാല് ചെറിയ മദ്യക്കുപ്പികൾ വൃത്തിയായി നിരത്തി വെച്ചിരിക്കുന്നതും കാണാം. ചില തടവുകാർ പാത്രങ്ങൾ ഉപയോഗിച്ച് താളമുണ്ടാക്കി അതിനനുസരിച്ച് നൃത്തം ചെയ്യുന്നതും പുറത്തു വന്ന ദൃശ്യങ്ങളിൽ ഉണ്ട്.
ഐഎസ് റിക്രൂട്ടറും സീരിയൽ കൊലയാളിയുമുൾപ്പെടെയുള്ള കുപ്രസിദ്ധ തടവുകാർ ഫോൺ ഉപയോഗിക്കുന്നതിൻ്റെയും ടെലിവിഷൻ കാണുന്നതിൻ്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് പുതിയ വീഡിയോകൾ.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തിൽ ആവശ്യമായ നടപടി ഉറപ്പ് നൽകുകയും ജയിൽ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര കഴിഞ്ഞ ദിവസം ജയിൽ ഉദ്യോഗസ്ഥർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here