‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്…’ സിനിമയിൽ ലഹരി ഉപയോഗം വ്യാപകമെന്ന് പൃഥ്വിരാജ്

സിനിമയിൽ ലഹരി ഉപയോഗം വ്യാപകമെന്ന് നടൻ പൃഥ്വിരാജ്. ലഹരി വിപത്തായി നിലകൊള്ളുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വീടുകളിലും ലഹരി ഉണ്ട്. ലഹരി ഉപയോഗിച്ചാലേ നല്ല കൃതികൾ, സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗിച്ചതു കൊണ്ട് നല്ല സിനിമകളും കൃതികളും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി.
Also Read: ചികിത്സക്ക് വഴങ്ങിയാൽ ഷൈൻ ടോമിന് ലഹരിക്കേസിൽ നിന്നൂരാം!! NDPS വകുപ്പിലെ പഴുത് ഇങ്ങനെ…
ലഹരി സിനിമയിൽ മാത്രമേയുള്ളൂ എന്ന് ചിലർ വിശ്വസിക്കുന്നു. എല്ലാവരും ഒരുമിച്ചു നിന്നാലേ ഈ യുദ്ധം വിജയിപ്പിക്കാൻ കഴിയൂവെന്നും പൃഥ്വിരാജ് പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
സിനിമകളുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാ പ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ തീരുമാനത്തെ പിന്തുണച്ച് ടൊവിനോ രംഗത്തെത്തിയിരുന്നു. നടൻ ഷൈൻ ടോം ചാക്കോക്ക് പുറമെ മറ്റ് ചില സിനിമാ പ്രവർത്തകരും ആരോപണ വിധേയരായ സാഹചര്യത്തിലാണ് നിർമാതാക്കൾ നിലപാട് കടുപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here