തൊഴിലുറപ്പ് നിയമത്തിന് പകരം പുതിയ ബിൽ; ഗ്രാമപഞ്ചായത്തിൻ്റെ അധികാരം കേന്ദ്രം കവർന്നെന്ന് ആരോപണം

ഗ്രാമീണ തൊഴിലുറപ്പ് നിയമമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം മാറ്റിസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പുതിയ ‘വികസിത് ഭാരത് റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ, 2025’ അഥവാ വിബി-ജി റാം ജി ബിൽ, (VB-G RAM G) യഥാർത്ഥ നിയമത്തിൻ്റെ പ്രധാന ഉറപ്പുകളെ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

യുപിഎ സർക്കാർ 2005-ൽ കൊണ്ടുവന്ന തൊഴിലുറപ്പ് നിയമപ്രകാരം കോടിക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നൽകുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിക്ക് പകരം ഏറ്റവും ദരിദ്രരായവർക്ക് ഉറപ്പുനൽകിയിരുന്ന 100 ദിവസത്തെ തൊഴിൽ അവകാശത്തെ പുതിയ ബിൽ ദുർബലപ്പെടുത്തും.

Also Read : തൊഴിലുറപ്പ് പദ്ധതിയും സിപിഎമ്മിന്റെ അവകാശവാദവും; മന്‍മോഹന്‍ സിങിന്റെ സ്വപ്നപദ്ധതിയില്‍ ഇടതുപക്ഷത്തിന് എന്ത് റോളുണ്ട്?

തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിച്ചതായി ബില്ലിൽ കാണിച്ചിട്ടുണ്ടെങ്കിലും, അത് യഥാർത്ഥ അവകാശത്തെ ഇല്ലാതാക്കുമെന്നാണ് ആരോപണം. “വർഷങ്ങളായി നിങ്ങൾ ഫണ്ട് കുറയ്ക്കുകയാണ്. എവിടെ പോയാലും തൊഴിലാളികൾ പറയുന്നത് പണം ലഭിക്കുന്നില്ല എന്നാണ്,” പ്രിയങ്ക ഗാന്ധി ആരോപിച്ചു. പദ്ധതിയുടെ പേര് മാറ്റുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.

പഴയ പദ്ധതിയിൽ ജോലികൾ തീരുമാനിക്കാനുള്ള അധികാരം ഗ്രാമ പഞ്ചായത്തിനായിരുന്നു. എന്നാൽ പുതിയ ബില്ല് ഈ അവകാശം കേന്ദ്ര സർക്കാരിന് നൽകുന്നു. പുതിയ ബിൽ പ്രകാരം വൈദഗ്ധ്യമില്ലാത്ത ജോലികൾ ചെയ്യാൻ സന്നദ്ധരായ ഗ്രാമീണ കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങൾക്ക് ഓരോ സാമ്പത്തിക വർഷവും 125 ദിവസത്തെ വേതന തൊഴിൽ ഉറപ്പാക്കും.

സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കുവയ്ക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഹിമാലയൻ സംസ്ഥാനങ്ങൾക്കും 90:10 എന്ന അനുപാതത്തിലും മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും 60:40 എന്ന അനുപാതത്തിലുമായിരിക്കും ഇത്. നിയമസഭ ഇല്ലാത്ത കേന്ദ്ര ഭരണപ്രദേശങ്ങളുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top