അടിയറവ് പറഞ്ഞ് നിർമ്മാതാക്കൾ; പേര് മാറ്റാം; ജാനകി ഇനി ജാനകി വി

സുരേഷ് ഗോപി ചിത്രം ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരിലുള്ള തർക്കങ്ങൾക്ക് അവസാനമായി. കോടതി രംഗങ്ങളിൽ ക്രോസ് വിസ്താരത്തിനിടയിൽ ജാനകി എന്ന പേര് ഒഴിവാക്കുകയും സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയുമാണെങ്കിൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകാമെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം. കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് നഗരേഷ് കഴിഞ്ഞ ദിവസം ചിത്രം കണ്ടിരുന്നു.

ജാനകി എന്ന പേര് ടൈറ്റിലിൽ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചപ്പോഴാണ് സെൻസർ ബോർഡിന്റെ അഭിഭാഷകൻ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.

നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോയെങ്കിലും ഒടുവിൽ നിർമ്മാതാക്കൾക്ക് സെൻസർ ബോർഡിനു മുന്നിൽ അടിയറവ് പറയേണ്ടി വന്നിരിക്കുന്നു. സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യൽ കൂടി ചേർത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിർമ്മാതാക്കൾ സമ്മതിച്ചു.

Also Read : ഹിന്ദു ദൈവത്തിന്‍റെ പേര് സിനിമക്ക് പാടില്ല; സുരേഷ് ഗോപി ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്

നിർമ്മാതാക്കൾക്ക് എത്രയും പെട്ടെന്ന് സിനിമ പ്രദർശിപ്പിക്കേണ്ടതുണ്ട്. സിനിമയുടെ റിലീസ് വൈകുന്നത് അവർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഒടിടി വിൽപ്പനയ്ക്കും കരാറായിട്ടുണ്ട് അതും നഷ്ട്ടപ്പെടുന്നതിന്റെ വക്കിലാണ്. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിർമ്മാതാക്കളും സംവിധായകനുമെല്ലാം ചേർന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. നിയമനടപടികളുമായി മുന്നോട്ടു പോയാൽ സിനിമയുടെ റിലീസ് തീയതി ഇനിയും നീളും.

24 മണിക്കൂറിനകം സിനിമ സെൻസർ ബോർഡിന് മുന്നിൽ സമർപ്പിച്ചാൽ ചൊവ്വാഴ്‌ച സർട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കിൽ ചിത്രം വെള്ളിയാഴ്‌ച തിയേറ്ററിൽ എത്തും എന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. ബുധനാഴ്‌ച കേസ് കോടതി വീണ്ടും പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top