ചൈനയ്ക്കും പാകിസ്ഥാനും നെഞ്ചിടിപ്പേറ്റും ഇന്ത്യയുടെ ‘സുദർശന ചക്രം’… ആകാശത്ത് പുതിയ ഉരുക്കുകോട്ട

ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും നിമിഷങ്ങൾക്കുള്ളിൽ വെടിവെച്ചിടാൻ ശേഷിയുള്ള വ്യോമപ്രതിരോധ സംവിധാനം സ്വയം വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. ‘മിഷൻ സുദർശന ചക്ര’യുടെ ഭാഗമായി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നടപ്പാക്കുന്ന ‘പ്രോജക്റ്റ് കുശ’ എന്ന പദ്ധതി, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ നിർണ്ണായക ചുവടുവയ്പ്പാണ്.
ഓപ്പറേഷൻ സിന്ദൂർ വിദേശ ദൗത്യത്തിന് പാരഡിയുമായി പാകിസ്ഥാൻ; പ്രതിനിധിസംഘത്തെ ബിലാവൽ ഭൂട്ടോ നയിക്കും!!
ഇത് പൂർണ്ണസജ്ജമാകുന്നതോടെ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ കടന്നുകയറി ആക്രമണം നടത്താനുള്ള പാകിസ്ഥാൻ്റെയും ചൈനയുടെയും സാധ്യത ഗണ്യമായി കുറയും. അവരുടെ യുദ്ധവിമാനങ്ങൾക്കും മിസൈലുകൾക്കും കനത്ത ഭീഷണിയാകും ഇന്ത്യയുടെ ഈ കവചം. 350 കിലോമീറ്റർ ദൂരപരിധിയിൽ ആക്രമണം നടത്താൻ ഇന്ത്യക്ക് കഴിയും. അതായത് ഇന്ത്യൻ അതിർത്തി കടക്കുംമുൻപേ തന്നെ ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകർക്കാൻ കഴിയുമെന്നാണ്.
ഇതോടെ അയൽരാജ്യങ്ങളെ അപേക്ഷിച്ച് പ്രതിരോധ കാര്യത്തിൽ ഇന്ത്യക്ക് ഇന്ത്യക്ക് തന്ത്രപരമായ മേൽക്കൈ ലഭിക്കും. ഈ മുന്നേറ്റം നിലവിലുള്ള സൈനിക സമവാക്യങ്ങളെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ്. ഇത് പാകിസ്ഥാനും ചൈനയ്ക്കും നിരവധി വെല്ലുവിളികൾ ഉയർത്തുന്നു. തദ്ദേശീയമായി ഈ സംവിധാനം ഇന്ത്യ വികസിപ്പിക്കുന്നത് പ്രതിരോധരംഗത്തെ വിദേശ ആശ്രയത്വം കുറയ്ക്കുകയും ചെയ്യും.
ചൈനയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്ന ലഡാക്ക്, അരുണാചൽ പ്രദേശ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലും പാകിസ്ഥാൻ അതിർത്തിയിലും ഈ സംവിധാനം ഇന്ത്യയുടെ പ്രതിരോധം പതിന്മടങ്ങ് വർദ്ധിപ്പിക്കും. ഇത് രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുക മാത്രമല്ല, അയൽരാജ്യങ്ങളുടെ, പ്രത്യേകിച്ച് പാകിസ്ഥാൻ്റെയും ചൈനയുടെയും സൈനിക തന്ത്രങ്ങളെ പുനഃപരിശോധിക്കാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യും.
പുതിയ പ്രതിരോധ കവചം:
2035-ഓടെ രാജ്യത്തുടനീളം തന്ത്രപ്രധാനമായ സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ സുദർശന ചക്ര’ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ദീർഘദൂര ഭൂതല-വ്യോമ മിസൈലുകൾ (LR-SAMs) വികസിപ്പിക്കുന്നതിനാണ് ‘പ്രോജക്റ്റ് കുശ’ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിന് സമാനമായ, പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ ഒരു സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മിസൈൽ പരീക്ഷണങ്ങൾ:
‘പ്രോജക്റ്റ് കുശ’യുടെ ഭാഗമായി മൂന്ന് തരം ഇന്റർസെപ്റ്റർ മിസൈലുകളാണ് വികസിപ്പിക്കുന്നത്:
എം1: 150 കിലോമീറ്റർ പരിധിയുള്ള ഈ മിസൈലിന്റെ പരീക്ഷണം 2026-ൽ ആരംഭിക്കും.
എം2: 250 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ 2027-ൽ പരീക്ഷിക്കും.
എം3: 350 കിലോമീറ്റർ വരെ ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ള എം3-യുടെ പരീക്ഷണം 2028-ൽ നടക്കും.
2030 മുതൽ ഈ മിസൈലുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് ഡിആർഡിഒ ലക്ഷ്യമിടുന്നത്.
സർവ്വതല സുരക്ഷ:
ശത്രുവിമാനങ്ങൾ, സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, കൃത്യതയാർന്ന ആയുധങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധതരം വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ ഈ സംവിധാനത്തിന് കഴിയും. അടുത്തിടെ നടത്തിയ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (IADWS) വിജകരമായ പരീക്ഷണം ‘മിഷൻ സുദർശൻ ചക്ര’യുടെ ഒരു സുപ്രധാന ചുവടുവെപ്പാണ്. ലേസർ അധിഷ്ഠിത ആയുധങ്ങൾ പോലുള്ള ഡയറക്റ്റഡ് എനർജി വെപ്പണുകളും (DEWs) ഈ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here