ആപ്പുകളുടെ പരസ്യത്തില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കരുത്; ഓണ്‍ലൈന്‍ ഗെയ്മിങ്ങ് നിരോധന ബില്‍ പാസാക്കി പാര്‍ലമെന്റ്

രാജ്യത്ത് ഓണ്‍ലൈന്‍ ഗെയ്മിങ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ദ് പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയ്മിങ് ബില്‍ പാര്‍ലമെന്റില്‍ പാസായി. ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ബില്‍. മൂന്നുവര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏര്‍പ്പെടുത്തണം എന്നാണ് ബില്ലില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
ഇ്തരം ഗെയിമുകള്‍ക്ക് അടിമപ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിയമ നിര്‍മ്മാണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത്തരം ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സെലിബ്രറ്റികളെ വിലക്കുന്ന നിര്‍ദേശവും ബില്ലില്‍ ഉണ്ട്. ആപ്പുകള്‍ പരസ്യം ചെയ്താല്‍ രണ്ടുവര്‍ഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നു മുതല്‍ 5 വര്‍ഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
പണം വച്ചുള്ള ഗെയ്മിങ് ലഹരിപോലെ ആളുകളെ അടിമയാക്കുന്നതാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബില്‍ പാസാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here