SV Motors SV Motors

നടിയെ ആക്രമിച്ച കേസ്; അമിക്കസ് ക്യൂറിയെ മാറ്റി

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറി രഞ്ജിത്ത് മാരാറെ ഹൈക്കോടതി ഒഴിവാക്കി. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയ സാഹചര്യത്തിലാണ് രഞ്ജിത്ത് മാരാറെ ഒഴിവാക്കാൻ കോടതി തീരുമാനമെടുത്തത്.

അതേസമയം, ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നൽകി.

മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇതിനെ എതിർത്ത് ദിലീപ് ഹർജി നൽകുകയായിരുന്നു. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. തുടർന്ന് കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യുറിയെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു.

അഡ്വ രഞ്ജിത്ത് മാറാർ ആണ് അമികസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചത്. മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ചോർത്തിയ പ്രതികളെ ഉണ്ടെങ്കിൽ കണ്ടെത്തണം. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top