സംഘർഷഭൂമിയായി കേരള യൂണിവേഴ്‌സിറ്റി; നടക്കുന്നത് അസാധാരണ നീക്കങ്ങൾ

ഒരിടവേളക്ക് ശേഷം കേരള യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് വലിയ സംഘർഷങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്. വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യൂണിവേഴ്സിറ്റി യുദ്ധക്കളമായി മാറിയിരിക്കുന്നു. പുറത്ത് ഡിവൈഎഫ്ഐയുടെയും, അകത്ത് എഐഎസ്എഫുടെയും പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി ഉന്തും തള്ളും നടന്നു. എഐഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Also Read : വിസി പുറത്തായപ്പോള്‍ അസി. പ്രൊഫസര്‍ നിയമനം; കണ്ണൂര്‍ രജിസ്ട്രാർക്കെതിരെ നടപടി വേണം; ഗവര്‍ണര്‍ക്ക് പരാതി

അതേസമയം വിസിയുടെ ഉത്തരവ് തള്ളി രജിസ്ട്രാർ കെ എസ് അനിൽകുമാർ ഇന്ന് യൂണിവേഴ്സിറ്റിയിലെത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം പ്രതികരിച്ചു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകികൊണ്ട് വിസി മോഹനൻ കുന്നുമ്മൽ ഉത്തരവ് ഇറക്കിയിരുന്നു. അനിൽ കുമാർ എത്തിയാൽ തടയാനും സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് അനിൽകുമാർ സർവകലാശാലയിലെ ഓഫീസിൽ പ്രവേശിച്ചത്.

വിസിയുടെ നിര്‍ദേശ പ്രകാരം രജിസ്ട്രാറെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിസി ഡോ.മോഹനൻ കുന്നുമ്മൽ ഹൈക്കോടതിയെക്കാൾ മുകളിൽ അല്ലെന്നും, അതുകൊണ്ടു തന്നെ നിയമപരമായി നിയോഗിക്കപ്പെട്ട രജിസ്ട്രാർ നിയമപരമായി തുടരുമെന്നും, സിൻഡിക്കേറ്റാണ് രജിസ്ട്രാറെ നിയമിച്ചതെന്നും സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top