സ്വവർഗരതിക്കിടെ സൈക്കോ കില്ലർ സണ്ണി കൊന്നത് തമിഴ് യുവാവിനെ; കേസിൽ വഴിത്തിരിവായത് മകൻ….

തൃശൂർ ചൊവ്വന്നൂർ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്. പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശിവ എന്ന യുവാവാണ് ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മൃതദേഹം കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ താമസിക്കുന്ന ശിവയുടെ മകനെ പോലീസ് കണ്ടെത്തുകയായിരിന്നു. പിന്നാലെ അച്ഛന്റെ ചിത്രം മകൻ തിരിച്ചറിയികുയായിരുന്നു. ഇത് കേസിൽ നിർണായക വഴിതിരിവാ വുകയായിരുന്നു. അവസാനമായി ശിവ തന്നെയാണ് മരിച്ചത് എന്നു ഉറപ്പിക്കാനായി ഡിഎൻഎ ടെസ്റ്റ്‌ നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കിടങ്ങൂർ സ്വദേശി സണ്ണി ശിവയെ കൊല്ലപ്പെടുത്തിയത്.പ്രതി സണ്ണി സൈക്കോ ആണെന്നും ഇയാൾ കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായും അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വീട്ടിലേക്ക് എത്തിയ ശിവയെ സ്വവർഗരതി നടത്തുന്നതിന് ഇടെയാണ് കൊലപെടുത്തിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മുൻപ് സണ്ണി നടത്തിയ കൊലപാതകവും സമാന സാഹചര്യത്തിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top