കൊലപാതകം ലഹരിയാക്കിയ സൈക്കോ സണ്ണി; ബൈസെക്ഷ്വാലിറ്റിയിലൂടെ തീർക്കുന്ന ലൈംഗിക വൈകൃതങ്ങൾ

സണ്ണി എന്ന പേര്‌ കേൾക്കുമ്പോൾ തൃശൂർ ചൊവ്വന്നൂർകാർക്ക് ഉള്ളിൽ ഒരു ആളലാണ്. കൊലപാതങ്ങൾ ലഹരിയാക്കിയ ഒരു മനുഷ്യൻ അതിൽ ഹരം കണ്ടെത്തുന്ന സൈക്കോ കില്ലർ. ഓരോ തവണ ജയിലിൽനിന്നിറങ്ങുമ്പോഴും വീണ്ടും കൊലപാതകം നടത്തും. രണ്ടാമത്തെ കൊലപാതകം നടത്തി ശിക്ഷ കഴിഞ്ഞിറങ്ങിയശേഷമാണ്‌ മൂന്നാമതും സമാന കൊലപാതകം പ്രതി ചെയ്‌തത്‌.

Also Read : സ്വവർഗരതിക്കിടെ സൈക്കോ കില്ലർ സണ്ണി കൊന്നത് തമിഴ് യുവാവിനെ; കേസിൽ വഴിത്തിരിവായത് മകൻ….

സണ്ണിയുടെ ആദ്യ പരീക്ഷണ കൊലപാതകം സ്വന്തം അമ്മൂമ്മ​യെ .കുന്നംകുളം സ്വന്തം അമ്മൂമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊടുംക്രൂരനാണ്‌ സണ്ണി. ലൈംഗികമായി ആക്രമിക്കുകയും തടഞ്ഞ അമ്മൂമ്മയെ തലയ്‌ക്കടിച്ചുവീഴ്ത്തി സ്വന്തമായി നിർമിച്ച തോക്കുകൊണ്ട്‌ വെടിവച്ച്കൊല്ലുകയായിരുന്നു. മനോരോഗിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളതിനാൽ സണ്ണിക്ക് അന്ന് ശിക്ഷയിൽ ഇളവ്‌ കിട്ടി.

Also Read : മാത്യു കുഴല്‍നാടനോടുള്ള കലിപ്പ് തീരാതെ പിണറായി വിജയന്‍; മാസപ്പടിക്കേസ് പറഞ്ഞ് ഇന്നും സഭയില്‍ പരിഹാസം

അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി, ഗുരുവായൂരിൽ ഉത്തർപ്രദേശ് സ്വദേശിയെ കണ്ടുമുട്ടി. ആൾത്താമസം ഇല്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുവരികയും സ്വവർഗാനുരാഗത്തിന് ശ്രമിക്കുകയുമായിരുന്നു. ഇത് എതിർത്തപ്പോഴാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയത്. സ്വവർഗാനുരാഗി അല്ല സണ്ണിയെന്നും ബൈസെക്ഷ്വൽ ലൈംഗിക വൈകൃതങ്ങൾ ഉള്ള വ്യതിയാണെന്നുമാണ് മനോരോഗ വിദഗ്ദ്ധർ പറയുന്നത് .

മൂന്നാമതായി കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയായ ശിവ എന്ന യുവാവിനെ .വീട്ടിലേക്ക് എത്തിയ ശിവയുമായി സ്വവർഗരതിയിൽ ഏർപ്പെടുന്നതിനിടയിലാണ് കൊലപെടുത്തിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങുന്ന രീതികില്ലർക്ക് ഉണ്ടെന്നും പോലീസ് കണ്ടെത്തി .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top