Uncategorized

‘സഖാവായതു കൊണ്ടാണോ നേരം വെളുക്കാത്തത്?’; സംവിധായകനെതിരെ മാല പാർവതി

മുൻ എംഎൽഎയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ നടി മാല പാർവതിയുടെ ഫെയ്സ്ബുക് പോസ്റ്റ്. സിപിഎം അനുഭാവിയായ സംവിധായകന്റെ ചിത്രം ഉൾപ്പടെയാണ് നടി തന്റെ വിമർശങ്ങൾ ഫെയ്സ്ബുക്ക്കിൽ കുറിച്ചത്. സംവിധായകനെതിരെയുള്ള ലൈംഗികാരോപണ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്. “നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും.. കൂടുതൽ ശക്തമായി അപലപിക്കുന്നു.” എന്ന വിമർശനമാണ് മാല പാർവതി ഉയർത്തുന്നത്.

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. സംവിധായകൻ ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. മുഖ്യമന്ത്രിക്ക് നൽകിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരാതിയിൽ തെറ്റിദ്ധാരണയുണ്ടായതാവാമെന്നാണ് പി ടി കുഞ്ഞുമുഹമ്മദിൻ്റെ വാദം. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് നടപടിക്രമങ്ങൾ വൈകുന്നതെന്നാണ് പോലീസ് ഭാഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top