ലൈംഗികാതിക്രമ കേസിൽ പിടി കുഞ്ഞുമുഹമ്മദിന്റെ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകം

ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കന്റോൺമെന്റ് പോലീസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read : പി ടി കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് അയച്ച് പൊലീസ്

ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കേണ്ട സിനിമകളുടെ സ്ക്രീനിംഗ് ഘട്ടങ്ങൾക്കിടയിൽ സെലക്ഷൻ കമ്മിറ്റി ജൂറി ചെയർമാൻ ആയിരുന്ന കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. നവംബർ ആറിനാണ് സംഭവം. നവംബർ 27-ന് മുഖ്യമന്ത്രിക്ക് ഇമെയിൽ വഴി നൽകിയ പരാതിയിന്മേൽ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്.

ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സംവിധായകൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. മോശമായി പെരുമാറിയിട്ടില്ലെന്നും ഉണ്ടായ കാര്യങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നുമാണ് വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top