പണിപാളിയ ദേശീയപാത നിർമ്മാണം; രൂക്ഷവിമർശനവുമായി പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി കൊണ്ടുള്ള റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പാർലമെന്‍റിൽ സമര്‍പ്പിച്ചു. മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതോടെയാണ് എൻഎച്ച് 66 നിർമ്മാണത്തിലെ അപാകതകൾ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്.
ദേശീയപാതാ അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഓരോ സംസ്ഥാനങ്ങളിലും റോഡുകളുടെ രൂപഘടന നിർണയിക്കുമ്പോൾ അതാത് സംസ്ഥാനങ്ങളുമായി കൃത്യമായ ചർച്ച നടത്തി വേണം നിർമ്മാണം നടത്താൻ.
Also Read : ദേശീയപാതയിൽ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; അധ്യാപിക രക്ഷപ്പെട്ടത് അത്ഭുതകരമായ്..
കൂരിയാട് റോഡിന്റെ ഡിസൈനിൽ തകരാറ് ഉണ്ടായെന്ന് ദേശീയപാതാ അതോറിറ്റി സമ്മതിച്ചിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിഎസി റിപ്പോർട്ടിൽ പറയുന്നു. വീഴ്ചകൾ കണ്ടെത്തിയ കമ്പനികളെ ഭാവിയിൽ കരാറുകൾ നൽകാതെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ശുപാർശയുണ്ട്.
ഉപകരാറുകൾ നൽകുന്നതിലുള്ള ക്രമക്കേടുകളിലും പിഎസി ആശങ്ക രേഖപ്പെടുത്തി. കടമ്പാട്ടുകോണം- കഴക്കൂട്ടം പാതയ്ക്ക് കരാറെടുത്തത് 3684 കോടി രൂപയ്ക്കാണ്. എന്നാൽ ഉപകരാർ നല്‍കിയത് 795 കോടിക്കും. ടെൻഡർ തുകയുടെ 54% മാത്രമാണ് ഉപകരാറുകാർക്ക് കൊടുക്കാറുള്ളതെന്നും സമിതി കണ്ടെത്തി.
Also Read : ദുരിതയാത്രക്ക് എന്തിന് ടോൾ? ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി
കേരളത്തിലെയടക്കം ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പിഎസി അധ്യക്ഷൻ കെസി വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി. പഠനം ഇനിയും തുടരുമെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിക്കരുത് എന്നതടക്കമുള്ള ശുപാര്‍ശകൾ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here