നാളെ സംസ്ഥാനത്ത് പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം..

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു .
കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നു വി എസ്. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. ആശുപത്രിയിൽനിന്ന് മൃതദേഹം എകെജി പഠന ഗവേഷണത്തിലേക്ക് കൊണ്ടുപോകും. അവിടെത്തെ പൊതുദർശനംത്തിനു ശേഷം രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിക്കും. തുടർന്ന് നാളെ രാവിലെ ദർബാർ ഹോളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും.മറ്റന്നാള്‍ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുക്കാട്ടില്‍ ആണ് സംസ്‌കാരം നടത്തുക.
ഇന്ന് ഉച്ചയ്ക്ക് 3:20 നാണ് തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here