പൊതുസ്ഥലത്ത് മൂത്രമൊഴിച്ച കുറ്റത്തിന് മരണം ഏറ്റുവാങ്ങി യുവാവ്; സൈബർ ലോകം വിധിയെഴുതി

സൈബർ ആക്രമണങ്ങളും ഭീഷണികൾക്കും മറ്റൊരു ഇര കൂടി. മഹേഷ് അഥെ എന്ന 28കാരനാണ് സോഷ്യൽ മീഡിയയുടെ ആക്രമണം സഹിക്കനാവാത്ത ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ നിന്നുള്ള യുവാവാണ് മരിച്ചത്. പൊതുസ്ഥലത്ത് യുവാവ് മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ് വിവരം.
ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷന് സമീപം ‘ഛത്രപതി സംഭാജിനഗർ’ എന്ന് എഴുതിയ ബോർഡിന് താഴെയാണ് മഹേഷും സുഹൃത്തും മൂത്രമൊഴിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ നിരന്തരമായ ഭീഷണികളും ഉപദ്രവവും നേരിട്ടിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരുവരും പരസ്യമായി മാപ്പ് അപേക്ഷിച്ച് വീഡിയോ പുറത്തിറക്കിയെങ്കിലും, മഹേഷിന് നേരെയുള്ള സൈബർ ആക്രമണങ്ങൾ തുടർന്നു.
ഇതിന് പിന്നാലെയാണ്, ജൽനയിലെ ധോക്മാൽ താണ്ഡയിലെ കൃഷിയിടത്തിലെ കിണറ്റിൽ ചാടി മഹേഷ് ആത്മഹത്യ ചെയ്തത്. അപമാനം സഹിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞ ശേഷമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ വൈറലാക്കിയവർക്കും ഉപദ്രവിച്ചവർക്കുമെതിരെ കർശന നടപടി വേണമെന്ന് മഹേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here