ഹർജിയുമായി പൾസർ സുനിയുടെ അമ്മ കോടതിയിൽ; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് പുഃനപരിശോധിക്കണം
December 8, 2025 11:11 AM

നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയാനിരിക്കെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അമ്മ ശോഭന ഹർജിയുമായി കോടതിയെ സമീപിച്ചു. പൾസർ സുനിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് പുനഃപരിശോധിച്ച് അത് റദ്ദാക്കണം എന്ന ആവശ്യവുമായാണ് ശോഭന കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയാണ് സുനിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. നേരത്തെ അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
നടൻ ദിലീപ് ക്വട്ടേഷനായി നൽകിയ പണമാണ് ഈ തുകയെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നത്. വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് സുനിയുടെ അമ്മയുടെ അടിയന്തര ഹർജി നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here