ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കൊല്ലം പുനലൂരിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരിച്ചു. പുനലൂർ മുക്കടവ് പാലത്തിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്. പൊള്ളലേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് കൈകാലുകൾ ബന്ധിച്ചിരുന്നത്. മരത്തിൽ കെട്ടിയ നിലയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ബാഗ്, കത്രിക, കന്നാസ്, കുപ്പി എന്നിവ മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തി. കഴുത്തിൽ മാലയും ശരീരത്തിൽ വസ്ത്രങ്ങളും ഉണ്ടായിരുന്നു. പുനലൂർ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മുക്കടവ് പാലത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വലിയ മലയിലാണ് റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ കുറെ നാളുകളായി ടാപ്പിങ് നടന്നിരുന്നില്ല. കഴിഞ്ഞദിവസം മുളക് ശേഖരിക്കാൻ വന്ന ശങ്കരൻകോവിൽ സ്വദേശിയായ സുരേഷ് ആണ് മൃതദേഹം കണ്ടത്. നിലവിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top