ഭർത്താവിനായി കരൾ പകുത്ത് ഭാര്യ; ജീവൻ നഷ്ടമായത് ഇരുവർക്കും

ഭർത്താവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സ്വന്തം കരൾ ദാനംചെയ്തു. എന്നാൽ ആ ഭാര്യയ്ക്ക് നഷ്ടമായത് ഭർത്താവിനെയും, ഒപ്പം സ്വന്തം ജീവനും. പൂനെയിലെ സഹ്യാദ്രി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇരുവരുടെയും ജീവൻ നഷ്ടമായത്. ഓഗസ്റ്റ് 15നാണ് ബാപ്പു കോംകർന് ഭാര്യ കാമിനി കരൾ ദാനം ചെയ്തത്.

സർജറിക്ക് ശേഷം ആരോഗ്യനില വഷളായി ഇക്കഴിഞ്ഞ 17ന് ബാപ്പുവിന് ജീവൻ നഷ്ടമായി. പിന്നാലെ അണുബാധ ഉണ്ടായ 21ന് കാമിനിയും മരിച്ചു. എന്നാൽ ഭാര്യക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും മരണകാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കുടുംബം ആരോപിച്ചു. പരാതിയെ തുടർന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ആശുപത്രിക്ക് നോട്ടീസ് അയച്ചു. സർജറിയുടെ പൂർണ്ണ വിവരങ്ങൾ ആവശ്യപ്പെട്ടാണ് നോട്ടീസ്.

കാമിനി പൂർണ്ണ ആരോഗ്യവതിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയതല്ലാതെ ഡിസ്ചാർജ് ചെയ്തിരുന്നില്ല. ഓപ്പറേഷന് മുൻപ് 5% അപകട സാധ്യത മാത്രമേ ഉള്ളൂവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. വീട് പണയംവച്ചാണ് ആശുപത്രി ചെലവ് നടത്തിയത്. കോളേജിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. 20 ലക്ഷത്തോളം രൂപ സർജറിക്കായി ചിലവാക്കിയെന്നും കുടുംബം പറയുന്നു.

എന്നാൽ ആശുപത്രിക്ക് തെറ്റും സംഭവിച്ചിട്ടില്ലെന്നും, പെട്ടെന്ന് കാർഡിയോജെനിക്ക് ഷോക്ക് ഉണ്ടായതാണ് ബാപ്പുവിന്റെ മരണത്തിന് കാരണമായത്. കാമിനി മരിച്ചത് അണുബാധ കാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top