മാലിന്യവണ്ടിയോ അന്ത്യയാത്രാ വാഹനമോ? മനുഷ്യൻ മരിച്ചാൽ ഈ നാട്ടിൽ ഇതാണ് അവസ്ഥ

പഞ്ചാബിലെ ഫഗ്വാരയിലെ സർക്കാർ ആശുപത്രിയിലാണ് ഈ ക്രൂരത അരങ്ങേറിയത്. അവകാശികളില്ലാത്ത മൃതദേഹം മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കയറ്റിയാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

ഫഗ്വാര സിവിൽ ഹോസ്പിറ്റലിൽ വെച്ച് മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ട്രോളിയിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ആരോ വീഡിയോയിൽ പകർത്തി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ മൃതദേഹം ആദ്യം കണ്ടെത്തിയത്.

മുനിസിപ്പൽ അധികൃതർ കൃത്യമായ സൗകര്യങ്ങൾ നൽകാത്തതുകൊണ്ട് ഇതൊരു സ്ഥിരം നടപടിയെന്നാണ് വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മൃതദേഹം ആദ്യം കണ്ടെത്തി മാലിന്യം ശേഖരിക്കുന്ന വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി ജീവനക്കാരും സ്ഥിരീകരിച്ചു. ആരും ഏറ്റെടുക്കാൻ വരാത്തതുകൊണ്ട്, അതേ വാഹനത്തിൽ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഫഗ്വാര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (SDM) ജഷൻജിത് സിംഗ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് ആശുപത്രിയിലെ സിവിൽ സർജന് കത്ത് നൽകി. സർക്കാർ ആംബുലൻസ് ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മൃതദേഹങ്ങൾ മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കൊണ്ടുപോകുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫഗ്വാര മുനിസിപ്പൽ കോർപ്പറേഷൻ മേയർ റാംപാൽ ഉപ്പൽ ഈ രീതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് അവകാശപ്പെട്ടത്. എന്നാൽ, കർശന നടപടി എടുക്കുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top