പശുകശാപ്പ് ഭരണഘടനാ മൂല്യങ്ങൾക്കെതിര്; പശു വിശുദ്ധ മൃഗം; മുൻകൂർ ജാമ്യം നിഷേധിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

പശുക്കടത്ത് കേസിൽ ആരോപണ വിധേയനായ ഹരിയാന സ്വദേശി ആസിഫിന് മുൻകൂർ ജാമ്യം നിഷേധിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പലതവണ ജാമ്യം ലഭിച്ചിട്ടും കുറ്റകൃത്യം ആവർത്തിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
പശുക്കളെ നിരന്തരമായികശാപ്പ് ചെയ്യുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക ഘടനയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കുമെതിരായ കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് സന്ദീപ് മൗദിഗ് പറഞ്ഞു.വിശുദ്ധമൃഗമായ പശു ഇന്ത്യയുടെ കാർഷിക സമ്പദ്വ്യവസ്ഥയുടെ അവിഭാജ്യ ഘടകവുമാണെന്നും ജഡ്‌ജി പറഞ്ഞു. നിലവിലെ കുറ്റകൃത്യം നിയമപരമായ പ്രത്യാഘാതങ്ങൾക്ക് പുറമെ, വൈകാരികവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആസിഫിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
കശാപ്പിനായി പശുക്കളെ രാജസ്ഥാനിലേക്ക് കൊണ്ടുപോകുന്നുവെന്നാരോപിച്ച് 2025 ഏപ്രിൽ മൂന്നിന് നുഹ-തവാഡു റോഡിലെ പല്ല ടേണിന് സമീപത്ത് വെച്ച് തസ്ലീം, അമൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ കൂടെ വണ്ടിയിലുണ്ടായിരുന്ന ആസിഫ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ പിടിയിലാവുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here