പഞ്ചാബിനെ ഞെട്ടിച്ച് വ്യാജമദ്യ ദുരന്തം; 15 മരണം; നിരവധി പേര്‍ അതീവഗുരുതര അവസ്ഥയില്‍

പഞ്ചാബില്‍ വ്യാജമദ്യം ദുരന്തത്തിൽ 15 മരണം. അമൃത്സറിലെ മജിത ബ്ലോക്കിലുള്ള ഗ്രാമങ്ങളിലാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരായയത്. തിങ്കളാഴ്ച തന്നെ പലരുടേയും മരണം സംഭവിച്ചിരുന്നു. എന്നാല്‍ വ്യാജ മദ്യ ലോബിയുടെ ഭീഷണിയെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അധികൃതരം അറിയിച്ചില്ല. വേഗത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ കൂടുതല്‍ പേര്‍ മരിച്ചതോടെയാണ് പോലീസിനെ വിവരം അറിയിച്ചത്. തിങ്കളാഴ്ച വൈകിയാണ് മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആഫ്താബ് സിങ് പറഞ്ഞു. ഭംഗാലി കലന്‍, തരൈവാല്‍, സംഘ, മറാരി കലന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവത്. പത്തുപേരുടെ നില ഗുരുതരമാണ്. ഇവര്‍ അമൃത്സര്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാജമദ്യം വിതാരണക്കാരില്‍ നിന്ന് വാങ്ങി ഗ്രാമത്തില്‍ ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here